മെഡിക്കല്‍, എന്‍ജിനിയറിങ് അപേക്ഷാ രീതിയില്‍ മാറ്റമില്ല



തിരുവനന്തപുരം > മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനത്തിന് പ്രോസ്പെക്ട്സില്‍ നിര്‍ദേശിച്ചപോലെ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍ക്കൊള്ളിച്ചു തന്നെ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രവേശന പരീക്ഷാ കമീഷണര്‍ ഡോ. എം ടി രെജു പറഞ്ഞു. നിലവില്‍ 40000 പേര്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. 27 വരെ അപേക്ഷിക്കാന്‍ സമയവും ഉണ്ട്. നിലവില്‍ പ്രോസ്പെക്ട്സില്‍ മാറ്റം വരുത്തിയിട്ടില്ല. സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി യശേഷം വിദ്യാഭ്യാസ വകുപ്പിന്റെ അനുബന്ധ ഉത്തരവുകളും വേണം. അതിനുശേഷമേ പ്രവേശന കമീണറേറ്റിന് സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ ഇളവ് അനുവദിക്കാന്‍ കഴിയൂ. അതുവരെ നിലവിലെ പ്രോസ്പെക്ട്സിലെ നിര്‍ദേശങ്ങള്‍ പാലിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍ക്കൊള്ളിക്കണമെന്ന് പ്രവേശന കമീഷണര്‍ അറിയിച്ചു.    Read on deshabhimani.com

Related News