മോപ് അപ് രജിസ്ട്രേഷൻ ഇന്നുകൂടി



തിരുവനന്തപുരം 2022 ലെ വിവിധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ മോപ് അപ് രജിസ്ട്രേഷൻ ഏഴിന് പകൽ  രണ്ടുവരെ നീട്ടി. ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, ഫാർമസി അഗ്രികൾച്ചർ, ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി കോ ഓപ്പറേഷൻ & ബാങ്കിങ്‌ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെന്റൽ സയൻസ്/ ബിടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) എന്നിവയ്ക്കുള്ള രജിസ്ട്രേഷനാണ് നീട്ടിയത്. സംസ്ഥാന ക്വോട്ട അലോട്ട്മെന്റിലൂടെയോ നിലവിൽ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികൾക്ക് മേൽ തീയതിക്കുള്ളിൽ ആയുർവേദ ഹോമിയോ, സിദ്ധ, യുനാനി ഫാർമസി അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് / വെറ്ററിനറി കോ ഓപ്പറേഷൻ & ബാങ്കിങ്‌ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെന്റൽ സയൻസ്/ ബിടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്ക്‌ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഹെൽപ് ലൈൻ നമ്പർ : 04712525300 Read on deshabhimani.com

Related News