പിജി പൊതുപ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടി



കോട്ടയം എംജി സർവകലാശാലാ വിവിധ വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററുകളിലും ബിരുദാനന്തര ബിരുദ, എംടെക്ക് കോഴ്സുകളിലേക്ക്  അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. മേയ് രണ്ടുവരെ അപേക്ഷിക്കാം. മെയ് ആറ്‌, ഏഴ്‌ തീയതികളിൽ നടത്താനിരുന്ന പ്രവേശന പരീക്ഷയും മാറ്റി. പുതിയ തീയതികൾ പിന്നീട് അറിയിക്കും. ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ പ്രവേശനത്തിനുള്ള അവസാന തീയതിക്കു മുമ്പ്‌ യോഗ്യതാ രേഖകൾ ഹാജരാക്കണം. വിവരങ്ങൾക്ക്‌:  cat.mgu.ac.in ഫോൺ: 04812733595, ഇമെയിൽ : cat@mgu.ac.in Read on deshabhimani.com

Related News