കിക്മയില്‍ എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാം



തിരുവനന്തപുരം > സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ–ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ടൈം) 2016–18 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍വകലാശാലയുടെയും എഐസിടിഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ്, സിസ്റ്റം എന്നിവയിലും ഡ്യൂവല്‍ സ്പെഷ്യലൈസേഷനും അവസരമുണ്ട്. അമ്പതു ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദവും കെ–മാറ്റ്/സി–മാറ്റ്/മാറ്റ് സ്കോറും ഉള്ളവര്‍ക്കും അതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും കോളേജില്‍നിന്ന് നേരിട്ടോ www.kicmakerala.in വെബ്സൈറ്റില്‍ ഓണ്‍ലൈനായോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ കിക്മ, നെയ്യാര്‍ഡാം വിലാസത്തില്‍ ജനുവരി 15നകം നല്‍കണം. ഫോണ്‍: 9447134484, 854768290. Read on deshabhimani.com

Related News