പൊലീസ് ട്രെയ്നിങ് കോളേജില്‍ ഇഗ്നോ പഠനകേന്ദ്രം



തിരുവനന്തപുരം > തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കോഴ്സുകള്‍ നടത്തുന്നതിന് പഠനകേന്ദ്രം അനുവദിച്ചു. കുറ്റാന്വേഷണം, നിയമം, നീതിനിര്‍വ്വഹണം എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആഗസ്തില്‍ ആരംഭിക്കുന്ന പിജി ഡിപ്ളോമ (ക്രിമിനല്‍ ജസ്റ്റിസ്), ഡിപ്ളോമ (പാരാലീഗല്‍ പ്രാക്ടീസ്) കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിജി ഡിപ്ളോമ (ക്രിമിനല്‍ ജസ്റ്റിസ്) കോഴ്സിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഡിപ്ളോമ (പാരാലീഗല്‍ പ്രാക്ടീസ്) കോഴ്സിന് പ്ളസ് ടു അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് വൈസ് പ്രിന്‍സിപ്പല്‍, പൊലീസ് ട്രെയ്നിങ് കോളേജ് & പ്രോഗാം ഇന്‍ ചാര്‍ജ്ജ്, ഇഗ്നോ സ്റ്റഡി സെന്റര്‍ (ഫോണ്‍–9497990222), ലെയ്സണ്‍ ഓഫീസര്‍, ഇഗ്നോ സ്റ്റഡി സെന്റര്‍ (ഫോണ്‍–9567634112) എന്നിവരെ ബന്ധപ്പെടണം. Read on deshabhimani.com

Related News