വിഎച്ച്എസ്ഇ: ഒന്നാംവര്‍ഷ സ്കോറുകള്‍ പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ് മാര്‍ച്ചില്‍ നടത്തിയ ഒന്നാംവര്‍ഷ പൊതുപരീക്ഷയുടെ സ്കോറുകള്‍ പ്രസിദ്ധീകരിച്ചു. www.kerala.results.nic.in ല്‍ സ്കോറുകള്‍  ലഭിക്കും.   ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മപരിശോധനയും നടത്തുന്നതിനുള്ള അപേക്ഷ ജൂലൈ അഞ്ചുവരെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസല്‍ ചെലാന്‍, വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന സ്കോര്‍ഷീറ്റ് എന്നിവയോടൊപ്പം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള അപേക്ഷാഫോറത്തിന്റെ മാതൃക പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് വിദ്യാര്‍ഥി പഠനം നടത്തുന്ന സ്കൂള്‍ പ്രിന്‍സിപ്പിന് സമര്‍പ്പിക്കണം. സ്കൂള്‍ പ്രിന്‍സിപ്പല്‍ അപേക്ഷ പരിശോധിച്ച് അപാകത ഇല്ലെന്ന് ഉറപ്പാക്കിയതിനുശേഷം വിദ്യാര്‍ഥികള്‍ക്ക് കൈപ്പറ്റ് സീത് നല്‍കണം. കൂടാതെ ജൂലൈ 16നുള്ളില്‍ വിദ്യാലയത്തില്‍ ലഭിച്ച അപേക്ഷയുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.  പുനര്‍മൂല്യനിര്‍ണയംചെയ്യുന്നതിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മപരിശോധനക്ക് 100 രൂപ പ്രകാരവും  0202þ01þ102þ93þVHSE Fees എന്ന ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.   Read on deshabhimani.com

Related News