ഹൈടെക് ക്ലാസ‌്മുറികളിലേക്ക് ഡിജിറ്റല്‍ വിഭവങ്ങളുമായി ‘സമഗ്ര’ ;ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും



തിരുവനന്തപുരം>ഹൈടെക്കായി മാറുന്ന 45,000 ക്ലാസ‌് മുറികളിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ക്ലാസെടുക്കുന്നതിനായി ‘സമഗ്ര' വെബ്പോർട്ടലും മൊബൈൽ ആപ്പും തയ്യാറായി.www.samagra.itschool.gov.in  എന്ന വിലാസത്തിൽ ലഭ്യമാകുന്ന ‘സമഗ്ര'യ്ക്ക് സാങ്കേതിക സംവിധാനമൊരുക്കിയതും പരിപാലനവും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്‌നോളജി ഫോർ എഡ്യുക്കേഷനാ (കൈറ്റ്)ണ്.  ഇതിന്റെ പൂർണ അക്കാദമിക് പിന്തുണ എസ‌്സിഇആർടിക്കും ക്ലാസ്റൂം നടത്തിപ്പ് മേൽനോട്ടം വിദ്യാഭ്യാസ ഡയറക്ടർമാർക്കുമായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ‘സമഗ്ര'യുമായി ബന്ധപ്പെട്ട് കരിക്കുലം കമ്മിറ്റി അംഗീകരിച്ച സമീപനരേഖയും സർക്കാർ അംഗീകരിച്ചു.  ‘സമഗ്ര' വെബ്‌പോർട്ടലിന്റെയും മൊബൈൽ ആപ്പിന്റെയും ഉദ്ഘാടനം വ്യാഴാഴ‌്ച പകൽ 11.30ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി സി രവീന്ദ്രനാഥ‌് അധ്യക്ഷനാകും. പാഠാസൂത്രണങ്ങൾ തയ്യാറാക്കാൻ കഴിയുന്ന സംവിധാനമാണ് ‘സമഗ്ര'യുടെ നട്ടെല്ല്.  ഇത്തരം പതിനായിരത്തോളം യൂണിറ്റ് പ്ലാനുകളും 15,000 സൂക്ഷ്മതല ആസൂത്രണങ്ങളും സമഗ്രയിൽ ലഭ്യമാണ്. ഈ സേവനം ഉപയോഗിക്കാൻ എല്ലാ അധ്യാപകരും പോർട്ടലിൽ അംഗത്വമെടുക്കണം.  ഇതുവരെ 1,10,000 അധ്യാപകർ അംഗത്വമെടുത്തു. പാഠാസൂത്രണ വിഭാഗത്തിനുപുറമെ ലോഗിൻ ചെയ്യാതെതന്നെ എല്ലാവർക്കും കാണാൻ കഴിയുന്ന ഡിജിറ്റൽ പാഠപുസ്തകങ്ങൾ, ചോദ്യബാങ്ക്, ഇ റിസോഴ്‌സുകൾ എന്നിവയും സമഗ്രയിലുണ്ട്. വീഡിയോകൾ, ശബ്ദഫയലുകൾ, ചിത്രങ്ങൾ, ഇന്ററാക്ടീവ് സ‌്റ്റിമുലേഷനുകൾ എന്നിങ്ങനെ 19,000 ഡിജിറ്റൽ വിഭവങ്ങൾ ക്ലാസ്വിഷയ അടിസ്ഥാനത്തിൽ ഇ റിസോഴ്‌സുകൾ വിഭാഗത്തിൽ ലഭ്യമാണ്. Read on deshabhimani.com

Related News