എന്‍ജി./മെഡി. പ്രവേശന പരീക്ഷ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശനപരീക്ഷകളുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. www.cee.kerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.  ഉത്തരസൂചിക സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ പരാതിയോടൊപ്പം അനുബന്ധരേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തില്‍ പ്രവേശനപരീക്ഷാ കമീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റും സഹിതം മെയ് മൂന്നിനകം നല്‍കണം. തപാല്‍വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് എത്തിക്കാം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതും നിശ്ചിത ഫീസില്ലാതെ ലഭിക്കുന്നതും ഇ–മെയില്‍, ഫാക്സ് എന്നിവ മുഖാന്തരം ലഭിക്കുന്നതുമായ പരാതികള്‍ പരിഗണിക്കില്ല. ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ആ ചോദ്യത്തിനുവേണ്ടി നല്‍കിയ തുക തിരികെ നല്‍കും. Read on deshabhimani.com

Related News