ആസ്പെയര്‍ സ്കോളര്‍ഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം



തിരുവനന്തപുരം > കേരള, എംജി, കലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ കീഴിലുള്ള ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളില്‍ റഗുലര്‍ പിജി/എംഫില്‍/പിഎച്ച്ഡി (റഗുലര്‍ കോഴ്സ്) വിദ്യാര്‍ഥികള്‍ക്ക് റിസര്‍ച്ച് പ്രോജക്ടിനു അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് 85 ശതമാനം അറ്റന്റന്‍സും മികച്ച അക്കാദമിക് റെക്കോഡും വേണം. പഠിക്കുന്ന കോളേജുകളില്‍ ജനുവരി 31നകം അപേക്ഷിക്കണം. കോളേജിയേറ്റ് എഡ്യക്കേഷന്‍ ഡയറക്ടര്‍ക്ക് അപേക്ഷ ഫെബ്രുവരി 15നകം ലഭിക്കണം. വിശദമായ വിജ്ഞാപനത്തിന്www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in Read on deshabhimani.com

Related News