എം ജി സര്‍വകലാശാല ഫീസുകള്‍ ഓണ്‍ലൈനായി മാത്രം



കോട്ടയം > എംജി സര്‍വകലാശാലയില്‍ നവംബര്‍ ഒന്നു മുതല്‍ വിവിധ ഫീസുകള്‍ സ്വീകരിക്കാന്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നിലവില്‍ വരും. ഇതോടെ സര്‍വകലാശാലാ ക്യാഷ് കൌണ്ടര്‍, ജനസേവന കേന്ദ്രങ്ങള്‍, എസ്ബിഐ ശാഖകള്‍ എന്നിവിടങ്ങളില്‍ നേരിട്ട് ഫീസടയ്ക്കാനുള്ള സൌകര്യം നിര്‍ത്തലാക്കും. വിദ്യാര്‍ഥികള്‍, കോളേജുകള്‍, സര്‍വകലാശാലയുടെ മറ്റ് ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് നവംബര്‍ ഒന്നു മുതല്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിച്ച് ഇ പേമെന്റ് എന്ന ലിങ്കിലൂടെയോ epay.mgu.ac.in എന്ന വെബ്സൈറ്റിലൂടെയോ ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ പേമെന്റ് നിലവില്‍ വരുന്നതോടെ ഏതു സമയത്തും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ചും ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയും ഫീസടയ്ക്കാം. അപേക്ഷകര്‍ ഓണ്‍ലൈനായി ഫീസടയ്ക്കുമ്പോള്‍ ലഭിക്കുന്ന രസീതിന്റെ പ്രിന്റൌട്ട് എടുത്ത് സൂക്ഷിക്കണം. ഒരു കോപ്പി അപേക്ഷയോടൊപ്പം സര്‍വകലാശാലാ തപാല്‍ സെക്ഷനില്‍ നല്‍കണം. ഓണ്‍ലൈന്‍ പേമെന്റിനായി അപേക്ഷകന് അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. വിശദമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍. ഇതോടനുബന്ധിച്ച് ഹെല്‍പ്പ്ലൈന്‍ നമ്പരുകളും ഓണ്‍ലൈന്‍ പേമെന്റിനായുള്ള പ്രത്യേക സെക്ഷനും സര്‍വകലാശാല ഒരുക്കിയിട്ടുണ്ട്. നവംബര്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികളും കോളേജ് അധികൃതരും മറ്റ് രീതികളില്‍കൂടി ഫീസടയ്ക്കുന്നത് ഒഴിവാക്കണം. ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈനായല്ലാതെ ഫീസടച്ചാല്‍ അത്തരം രസീത് സര്‍വകലാശാലയില്‍ സ്വീകരിക്കില്ല. ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍: 0481 2733434, 0481  6555563. ഇമെയില്‍ : epayhelp @mgu.ac.in Read on deshabhimani.com

Related News