കലിക്കറ്റ് സര്‍വകലാശാല ബിരുദ/പിജി പ്രൈവറ്റ് രജിസ്ട്രേഷന്‍ അപേക്ഷാ തീയതി നീട്ടി



കലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ മുഖേന 2016–17 അധ്യയന വര്‍ഷത്തേക്ക് വിവിധ യുജി/പിജി കോഴ്സുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. യുജി കോഴ്സുകള്‍ക്ക് പിഴകൂടാതെ 31 വരെയും 100 രൂപ പിഴയോടെ നവംബര്‍ ഏഴ് വരെയും അപേക്ഷിക്കാം. പിജി കോഴ്സുകള്‍ക്ക് പിഴകൂടാതെ നവംബര്‍ 11 വരെയും 100 രൂപ പിഴയോടെ നവംബര്‍ 19 വരെയും അപേക്ഷിക്കാം.  അപേക്ഷാഫോം, അപേക്ഷയുടെ കൂടെ വയ്ക്കേണ്ട രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങിയ എല്ലാ വിവരങ്ങളും സര്‍വകലാശാലാ വെബ്സൈറ്റിലെ www.universityofcalicut.info ഹോം പേജില്‍  ലഭ്യമാണ്.  അക്ഷയ കേന്ദ്രങ്ങള്‍/ജനസേവനകേന്ദ്രങ്ങള്‍/എസ്ബിടി ഓണ്‍ലൈന്‍ എന്നിവ മുഖേന ഫീസ് അടയ്ക്കാം. അപേക്ഷയുടെ പ്രിന്റൌട്ട് (ഫോട്ടോ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) പ്രോസ്പെക്ടസില്‍ പറഞ്ഞ മുഴുവന്‍ രേഖകളോടുംകൂടി നവംബര്‍ 23–നകം സര്‍വകലാശാലയില്‍ ലഭിക്കണം. Read on deshabhimani.com

Related News