ശാസ്ത്രവിഷയങ്ങളില്‍ യുജിസി ജെആര്‍എഫ്-നെറ്റ് ഡിസ.17ന്



ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും ലക്ചര്‍ഷിപ്പ് അര്‍ഹതാ നിര്‍ണയത്തിനുമുള്ള (നെറ്റ്) സിഎസ്ഐആര്‍ -യുജിസി പരീക്ഷ 2017 ഡിസംബര്‍ 17ന് നടത്തും നെറ്റ് പരീക്ഷ ജയിക്കുന്നവര്‍ക്ക് ലക്ചര്‍ഷിപ്പ് യോഗ്യത ലഭിക്കും. ഗവേഷണ സ്കോളര്‍ഷിപ്പിനും ലക്ചര്‍ഷിപ്പിനും വേണ്ടിയുള്ള പരീക്ഷയാണിത്. ജെആര്‍എഫിനും ലക്ചര്‍ഷിപ്പിനും ഒന്നിച്ചോ ലക്ചര്‍ഷിപ്പിനു മാത്രമായോ അപേക്ഷിക്കാം.   സിഎസ്ഐആറിന്റെ www.csirhrdg.res.in   വെബ്സൈറ്റിലൂടെ സെപ്തംബര്‍ 16വരെ അപേക്ഷിക്കാം.  കെമിക്കല്‍ സയന്‍സ്, എര്‍ത്ത് സയന്‍സ്, അറ്റമോസ്ഫറിക്  സയന്‍സ്, ഓഷ്യന്‍ ആന്‍ഡ് പ്ളാനറ്ററി സയന്‍സ്, ലൈഫ് സയന്‍സ്,  മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ.  യോഗ്യത:  കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക്/ബി-ഫാര്‍മ/എംബിബിഎസ് ആണ് യോഗ്യത. മറ്റു വിഷയങ്ങളില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അതത് വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എംഎസ്സി /ബിഎസ്-എംഎസ് (എസ്സി/എസ്ടിക്ക്/പിഎച്ച്/വിഎച്ച് വിഭാഗക്കാര്‍ക്കും 50 ശതമാനവും മാര്‍ക്ക് മതി). അവസാനവര്‍ഷ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 1991 സെപതംബര്‍ 19നുമുമ്പ് പിജി നേടി പിഎച്ച്ഡി എടുത്തവര്‍ക്ക് എംഎസ്സിക്ക് 50 ശതമാനം മാര്‍ക്ക് മതി. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം: ജെആര്‍എഫിന് അപേക്ഷിക്കുന്നവര്‍ക്ക് 2017 ജൂലൈ ഒന്നിന് ഉയര്‍ന്നപ്രായപരിധി 28 വയസ്. എസ് സി/എസ് ടി/ഭിന്നശേഷി വിഭാഗം/ വനിതകള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷ ഇളവ്. ലക്ചര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക്  ഉയര്‍ന്ന പ്രായ പരിധി ഇല്ല.   അപേക്ഷാഫീസ് 1000 രൂപ (ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 500 രൂപ, എസ്സി/എസ്ടിക്കും ഭിന്നശേഷിവിഭാഗത്തിനും 250 രൂപ). പ്രിന്റൌട്ടും അനുബന്ധ രേഖകളും സെപ്തംബര്‍ 23വരെ സ്വീകരിക്കും.     പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ംംം.രശൃെവൃറഴ.ൃല.ശി   വെബ്സൈറ്റില്‍ നിന്നറിയാം. Read on deshabhimani.com

Related News