എംഡി ആയുര്‍വേദ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം



തിരുവനന്തപുരം > തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും കണ്ണൂരിലുമുള്ള സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളിലും കോട്ടയ്ക്കല്‍ വിപിഎസ്വി, ഒല്ലൂര്‍ വൈദ്യരത്നം, കണ്ണൂര്‍ പറശിനിക്കടവ് എന്നീ ആയുര്‍വേദ കോളേജുകളിലും 2016–17 അധ്യയനവര്‍ഷത്തെ ആയുര്‍വേദ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടത്തും. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ 29 മുതല്‍ സെപ്തംബര്‍ ആറിന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. പ്രവേശനപരീക്ഷ സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനം www.cee-kerala.org  വെബ്സൈറ്റിലും  ലഭ്യമാണ്.   Read on deshabhimani.com

Related News