ബി ഫാം (ലാറ്ററൽ എൻട്രി) - അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2019‐-20 വർഷത്തെ ബി ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 26ന്‌ രാവിലെ 10 വരെ ഓൺലൈ നായി രജിസ്റ്റർ ചെയ്ത ഓപ്ഷനുകളുടെയും പ്രവേശന പരീക്ഷയിലെ റാങ്കിന്റെയും അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്. വെബ്സൈറ്റിലെ “B.Pharm (LE)2019 - Candidate Portal’-ലൂടെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും കൃത്യമായി നൽകി ഹോം പേജിൽ പ്രവേശിച്ചശേഷം ‘Allotment Result’ എന്ന മെനു ഐറ്റത്തിൽ ക്ലിക്ക് ചെയ്ത് അലോട്ട്മെന്റ് വിവരം അറിയാം. ഏതെങ്കിലും കോളേജിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് തങ്ങളുടെ അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യാം. വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ - പ്രിന്റൗട്ട് എടുക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും  അസ്സൽ രേഖകൾ സഹിതം  30ന്‌ വൈകുന്നേരം 5നു  മുൻപ് ബന്ധ പ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുമ്പാകെ നേരിട്ട് ഹാജരായി അഡ്മിഷൻ നേടേണ്ടതാണ്. അഡ്മിഷൻ സമയത്ത് ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള മുഴു വൻ ഫീസും കോളേജിൽ ഒടുക്കേണ്ടതാണ്. കോളേജ് പ്രിൻസിപ്പൽമാർ 30ന്‌ വൈകുന്നേരം 5.30 യ്‌ക്ക്‌ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അഡ്മിഷൻ മാനേജ്മെന്റ് സിസ്റ്റം (ഒഎഎംഎസ്‌) മുഖേന സമർപ്പിക്കണം. നിർദ്ദിഷ്ട തീയതികളിൽ അഡ്മിഷൻ നേടാത്ത വിദ്യാർഥികളുടെ നിലവിലുള്ള അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും നഷ്ടപ്പെടും . ഹെൽപ്‌ലൈൻ നമ്പർ: 0471 2332123, 2339101, 2339102, 2339103, 2339104 Read on deshabhimani.com

Related News