എൻജിനിയറിങ് വിദ്യാർഥികൾക്ക് വഴികാട്ടിയായി ദർശന



‌‌കൊച്ചി > എൻജിനിയറിങ് പ്രവേശനപരീക്ഷകളുടെ ഫലം വരാനിരിക്കെ വിവിധ എൻജിനിയറിങ് ബ്രാഞ്ചുകളുടെ സാധ്യതകളും പഠനവിഷയങ്ങളും മനസിലാക്കി അഭിരുചികളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ ദർശന അവസരമൊരുക്കുന്നു. വിവിധ കോഴ്‌സുകൾ സംബന്ധിച്ച്‌ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി അതാത് വിഷയങ്ങളിലെ വിദഗ്‌ധരായ അധ്യാപകർ നയിക്കുന്ന കൗൺസിലിങ്ങ് ( കോഴ്‌സ്‌ എക്‌സ്‌പ്ലോറർ 2021) ക്ലാസുകൾ പാലക്കാട് എൻഎസ്എസ് എൻജിനിയറിങ് കോളേജിലെ പൂർവിദ്യാർത്ഥികളുടെ സംഘടനയായ "ദർശന' യാണ്‌ ഒരുക്കുന്നത്‌. ആഗസ്റ്റ് 27,28,29 തീയതികളിലായി ഓൺലൈൻ സൂം മീറ്റിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുത്ത് സംശയങ്ങൾ ദുരീകരിക്കാവുന്നതാണ്. ഒപ്പം ദർശന സൊസൈറ്റിയുടെ യൂട്യൂബ് ചാനലിലും കൗൺസിലിങ് വീഡിയോ ലഭ്യമായിരിക്കും. സൂം മീറ്റിങ്‌ ലിങ്ക്‌ us02web.zoom.us/j/81768787671. വിവരങ്ങൾക്ക്‌ ഫോൺ: 9446977289, 9495806844   Read on deshabhimani.com

Related News