സി ടെറ്റിന് അപേക്ഷിക്കാം



സിബിഎസ്ഇ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ളാസുകളില്‍ അധ്യാപക നിയമനത്തിനുള്ള അര്‍ഹതാനിര്‍ണയ പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET) 2016 സെപ്തംബര്‍ 18ന് നടത്തും. ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളില്‍ അധ്യാപകരാകാനുള്ളവര്‍ക്ക് പേപ്പര്‍ ഒന്ന് പരീക്ഷയും ആറുമുതല്‍ എട്ടുവരെ ക്ളാസുകളില്‍ അധ്യാപകരാകാനുള്ളവര്‍ക്ക് പേപ്പര്‍ രണ്ട് പരീക്ഷയും എഴുതണം. ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളില്‍ അധ്യാപകരാകാനുള്ളവര്‍ക്കുള്ള പരീക്ഷ എഴുതാന്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ സീനീയര്‍ സെക്കന്‍ഡറി പരീക്ഷയും രണ്ടുവര്‍ഷ എലിമെന്ററി എഡ്യുക്കേഷന്‍ ഡിപ്ളോമയും പാസായിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും  എലിമെന്ററി എഡ്യൂക്കേഷന്‍  ഡിപ്ളോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ 45 ശതമാനം മാര്‍ക്കോടെ ഹയര്‍സെക്കന്‍ഡറിയും എന്‍സിഇടി മാതൃകയില്‍ രണ്ടുവര്‍ഷം  ദൈര്‍ഘ്യമുള്ള എലിമെന്ററി എഡ്യൂക്കേഷന്‍ ഡിപ്ളോമയും  അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറിയും നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് എലിമെന്ററി എഡ്യൂക്കേഷനും അല്ലെങ്കില്‍ ബിരുദവും രണ്ടുവര്‍ഷത്തെ എഡ്യൂക്കേഷന്‍ ഡിപ്ളോമ (സ്പെഷ്യല്‍ എഡ്യൂക്കേഷന്‍) എന്നീ കോഴ്സുകള്‍ പാസായവരോ  ആയിരിക്കണം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ആറുമുതല്‍ എട്ടുവരെ ക്ളാസുകളില്‍ അധ്യാപകരാകാനുള്ളവര്‍ക്കുള്ള പേപ്പര്‍ രണ്ട് എഴുതുന്നതിന് ബിരുദവും രണ്ടുവര്‍ഷ എലിമെന്ററി എഡ്യൂക്കേഷന്‍ ഡിപ്ളോമയും വേണം. അല്ലെങ്കില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദവും ഒരുവര്‍ഷ ബിഎഡും അല്ലെങ്കില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറിയും നാലുവര്‍ഷ ബിഎ/ബിഎസ്സി–ബിഎഡ്, ബിഎഎഡ്, ബിഎസ്സിഎഡ് എന്നിവയിലൊന്നും പാസായിരിക്കണം.  അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദവും ഒരുവര്‍ഷ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ബിഎഡും അപേക്ഷാഫീസ് പേപ്പര്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് എഴുതുന്നതിന് 600 രൂപ (എസ്സി/എസ്ടി/വികലാംഗര്‍ 300 രൂപ). രണ്ടുപേപ്പറും എഴുതുന്നതിന് 1000 രൂപ (എസ്സി/എസ്ടി/വികലാംഗര്‍ 500 രൂപ).  www.ctet.nic.in,  www.cbse.nic.in വെബ്സൈറ്റുകളില്‍കൂടി ഓണ്‍ലൈനായി ജൂലൈ 18വരെ അപേക്ഷിക്കാം. അപേക്ഷാഫീസ്  ഉള്‍പ്പടെയുള്ള കൂടുതല്‍ വിവരം വെബ്സൈറ്റിലുണ്ട്. Read on deshabhimani.com

Related News