പൊതുപ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ



കോട്ടയം > എംജി സര്‍വകലാശാലാ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിന് നടത്തുന്ന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മെയ് 10 വരെ സ്വീകരിക്കും. ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.   ഓണ്‍ലൈനായാണ് അപേക്ഷയും ഫീസും സമര്‍പ്പിക്കേണ്ടത്. പ്രവേശനപ്പരീക്ഷക്ക് തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ടാകും. www.cat.mgu.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനപ്രക്രിയ, യോഗ്യത, പഠനവകുപ്പുകള്‍, പിജി പ്രോഗ്രാമുകള്‍, പ്രവേശനപ്പരീക്ഷയുടെ ഘടന/സിലബസ് തുടങ്ങിയ വിവരങ്ങള്‍ക്ക് ഇതേ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നോട്ടിഫിക്കേഷനും വിശദമായ പ്രോസ്പെക്ടസും കാണുക. പൊതുവിഭാഗത്തിലെ അപേക്ഷകര്‍ക്ക് 800 രൂപയും പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 400 രൂപയുമാണ് അപേക്ഷാഫീസ്.  Read on deshabhimani.com

Related News