സംസ്കൃത സർവകലാശാല പിജി കോഴ്സുകൾക്ക് അപേക്ഷിക്കാം



  സംസ്കൃത സർവകലാശാലയിലും പ്രാദേശിക കേന്ദ്രങ്ങളിലും എംഎ, എംഎസ്സി, എംഎസ്ഡബ്ല്യു, എംപിഎഡ്, എംഎഫ്എ, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ29വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രിന്റഡ്കോപ്പി ഉൾപ്പടെയുള്ള രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 4.  ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, യോഗ്യത തെളിയിക്കുന്ന സർടിഫിക്കറ്റ്, ജാതി/മതം എന്നിവ തെളിയിക്കുന്ന സർടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം മെയ് നാലിനകം അതത് വകുപ്പു മേധാവികൾ, കോഴ്സുകൾ നടത്തപ്പെടുന്ന പ്രാദേശിക കേന്ദ്രങ്ങളുടെ ഡയറക്ടർമാർ എന്നിവർക്ക് സമർപ്പിക്കേണ്ടതാണ്. എംഎ 100 രൂപയും (എസ്സി, എസ്ടി 25 രൂപ), എംഎസ്സി 110 രൂപയും (എസ്സി, എസ്ടി 25 രൂപ), എംഎസ്ഡബ്ല്യു, എംഎഫ്എ എന്നിവയ്ക്ക് 250 രൂപയും (എസ്സി, എസ്ടി 50 രൂപ), എംപിഎഡ്  500 രൂപയും (എസ്സി, എസ്ടി 100 രൂപ), പിജി ഡിപ്ലോമ (ഹിന്ദി) 100 രൂപയുമാണ് (എസ്സി, എസ്ടി 25 രൂപ) പ്രവേശന പരീക്ഷാഫീസ്. പ്രവേശന ഫീസ് ഓൺലൈൻ വഴിയോ, സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായ ചലാൻ റസീപ്റ്റ്വഴിയോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കാലടി ബ്രാഞ്ചിൽ മാറാവുന്ന സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിലെടുത്ത ഡിഡി വഴിയോ അടയ്ക്കാവുന്നതാണ്. അപേക്ഷകർ ഡിഡിയുടെ മറുവശത്ത് പേര്, മേൽവിലാസം, ഫോൺനമ്പർ തുടങ്ങിയവ രേഖപ്പെടുത്തണം. സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും 2019‐2020 അധ്യയനവർഷത്തെ എംഎ, എംഎസ്സി, എംഎസ്ഡബ്ല്യു, എംപിഎഡ്, എംഎഫ്എ, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു. വിശദവിവരങ്ങൾക്കും പ്രോസ്പെക്ടസിനും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in, www.ssusonline.org എന്നീ വെബ്സൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്.   Read on deshabhimani.com

Related News