എംജി ബിരുദ ഏകജാലകം രണ്ടാം ഘട്ട അലോട്ട്മെന്റ് 28ന്



കോട്ടയം > എംജി സര്‍വകലാശാല ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് 28ന് നടക്കും. ഇതിലേക്ക് പരിഗണിക്കുന്നതിനായി 24 മുതല്‍ 25ന് വൈകിട്ട് അഞ്ചു വരെ ഓപ്ഷന്‍ പുനക്രമീകരിക്കാന്‍ അവസരം ഉണ്ടാകും. അപേക്ഷകര്‍ക്ക് തങ്ങളുടെ അപ്ളിക്കേഷന്‍ നമ്പര്‍, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനക്രമീകരണം നടത്താം. പുതുതായി കോളേജുകളോ പ്രോഗ്രാമുകളോ കൂട്ടിച്ചേര്‍ക്കാന്‍ ഈ ഘട്ടത്തില്‍ സാധിക്കില്ല. ഒന്നാം അലോട്ട്മെന്റ് വഴി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്ഷന്‍ ഡിലീറ്റ് ചെയ്യണം.    അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഹയര്‍ ഓപ്ഷന്‍ ഡിലീറ്റ് ചെയ്യാതിരിക്കുകയും, തന്മൂലം രണ്ടാം അലോട്ട്മെന്റില്‍ പുതുതായി ഹയര്‍ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവര്‍ക്ക് ലഭിച്ച ആദ്യ അലോട്ട്മെന്റ് റദ്ദാക്കപ്പെടും. Read on deshabhimani.com

Related News