ഇഗ്നൊ ബിരുദ, പിജി, ഡിപ്ളോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം



ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര, പിജി ഡിപ്ളോമ, ഡിപ്ളോമ, പിജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് ഡിസംബര്‍ ഏഴുവരെ അപേക്ഷിക്കാം. എംഎ, എംസിഎ,  എംഎസ്ഡബ്ള്യു, എംഎല്‍ഐഎസ്, എംഎസ്സി, ബിഎ, ബികോം, ബിസിഎ, ബിഎസ്സി, ബിഎല്‍ഐഎസ്, ബിഎസ്ഡബ്ള്യു, വിവിധ വിഷയങ്ങളില്‍ പിജി ഡിപ്ളോമ, ഡിപ്ളോമ, പിജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.ignou.ac.in വെബ്സൈറ്റില്‍നിന്നും ഡൌണ്‍ലോഡു ചെയ്യാം. www.onlineadmission.ignou.ac.in വെബ്സൈറ്റിറ്റിലുടെ ഓണ്‍ലൈനായി  ഡിസംബര്‍ ഏഴുവരെ അപേക്ഷിക്കാം. ഇഗ്നൊ റീജണല്‍ സെന്ററുകളില്‍ നിന്നും  കൂടുതല്‍ വിവരം അറിയാം. Read on deshabhimani.com

Related News