ബിഫാം (എൽഇ) പ്രവേശനം: സംവരണ ലിസ‌്റ്റ‌് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > 2018ലെ ബിഫാം (എൽഇ) കോഴ‌്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളിൽ സാമുദായിക സംവരണത്തിന‌് അർഹരായവരുടെ ലിസ‌്റ്റ‌് വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾക്ക‌് www.cee-﹣-keralal.org, www.cee.kerala.gov.in   വെബ‌്സൈറ്റുകളിൽ കൊടുത്തിട്ടുള്ള ബിഫാം (എൽഇ)﹣2018 ﹣-2018 Candidate Portal    ലിങ്കിൽ ക്ലിക്ക‌് ചെയ‌്ത‌് ഹോം പേജിൽ പ്രവേശിച്ച‌് തങ്ങളുടെ പ്രൊഫൈൽ പരിശോധിക്കാം. 23ന‌് വൈകിട്ട‌്അഞ്ചുവരെ നൽകുന്ന ഓപ‌്ഷന്റെയും റാങ്ക‌്‌ലിസ‌്റ്റിന്റെയും അടിസ്ഥാനത്തിലുള്ള ഒന്നാംഘട്ട അലോട്ട‌്മെന്റ 24ന‌് പ്രസിദ്ധീകരിക്കും. ഫോൺ:   0471﹣2339101, 2339102, 2339103, 2339104, 2332123 . Read on deshabhimani.com

Related News