കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെടെറ്റ്) സെപ്തംബര്‍ 9 വരെ അപേക്ഷിക്കാം



തിരുവനന്തപുരം > ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍ വിഭാഗം സ്പെഷ്യല്‍ വിഭാഗം (ഭാഷ–യുപി തലംവരെ/സ്പെഷ്യല്‍ വിഷയങ്ങള്‍– ഹൈസ്കൂള്‍ തലംവരെ) എന്നിവയിലെ അധ്യാപക യോഗ്യതയ്ക്കുവേണ്ടിയുള്ള കാറ്റഗറി  ഒന്ന്, രണ്ട് പരീക്ഷകള്‍ നവംബര്‍ അഞ്ചിനും കാറ്റഗറി മൂന്നും നാലും പരീക്ഷകള്‍ നവംബര്‍ 19നും കേരളത്തിലെ വിവിധ സെന്ററുകളിലായി നടക്കും.  ഓണ്‍ലൈന്‍ അപേക്ഷയും ഫീസും www.keralapareekshabhavan.in എന്ന വെബ്സൈറ്റിലൂടെ സെപ്തംബര്‍ ഒമ്പതുവരെ സമര്‍പ്പിക്കാം.  ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്സി/എസ്ടി വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും അടയ്ക്കേണ്ടതാണ്. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ്കാര്‍ഡ് മുഖേനയും കംപ്യൂട്ടര്‍ ജനറേറ്റഡ് ചെലാന്‍ മുഖേന എസ്ബിടിയുടെ എല്ലാ ബ്രാഞ്ചിലും ഫീസ് അടയ്ക്കാവുന്നതാണ്. അഡ്മിറ്റ് കാര്‍ഡ് 20/10/2016 മുതല്‍ ഡൌണ്‍ലോഡ് ചെയ്യാം. അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സ്ക്രീന്‍ ഷോട്ട് സഹിതമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ www.keralapareekshabhavan.in ലഭ്യമാണ്. കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷായോഗ്യത പരിഗണിക്കും. Read on deshabhimani.com

Related News