ബിഎസ്‌സി നേഴ്സിങ്: പരിയാരത്ത് സ്പോട്ട് അഡ്മിഷന്‍ 25ന്



  കണ്ണൂര്‍ > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസി(പരിയാരം മെഡിക്കല്‍ കോളേജ്)ന് കീഴിലുള്ള പരിയാരം നേഴ്സിങ് കോളേജിലെ ബിഎസ്സി നേഴ്സിങ് കോഴ്സില്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ സീറ്റ് ഒഴിവുണ്ട്. ഈ സീറ്റുകളിലേക്ക് 25ന് പകല്‍ 11ന്് സ്പോട്ട് അഡ്മിഷന്‍ മുഖാന്തരമാണ് പ്രവേശനം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍  50 ശതമാനം മാര്‍ക്കോടെയുള്ള ഹയര്‍സെക്കന്‍ഡറി വിജയമാണ് ബിഎസ്സി നേഴ്സിങ് കോഴ്സിലെ അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള എന്‍ആര്‍ഐ യോഗ്യതയുണ്ടായിരിക്കണം. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം പകല്‍ 11ന് പരിയാരം മെഡിക്കല്‍ കോളേജിലെ അഡ്മിഷന്‍ സെല്‍  ഓഫീസില്‍ നേരിട്ട് റിപ്പോര്‍ട്ട്ചെയ്യണം. ആവശ്യമാകുന്നപക്ഷം വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തിയാവും പ്രവേശനം. വിശദാംശങ്ങള്‍  www.mcpariyaram.com വെബ്സൈറ്റില്‍.   Read on deshabhimani.com

Related News