കേരളത്തിലെ പ്രഥമ ധ്രുവ പഠനകേന്ദ്രം കുസാറ്റിൽ; ഉദ്‌ഘാടനം ഇന്ന്‌



കളമശേരി ഉത്തര - ദക്ഷിണ ധ്രുവങ്ങളെ കുറിച്ചുള്ള പഠനത്തിനായി കേരളത്തിലെ പ്രഥമ പോളാർ സയൻസ് സെന്റർ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പ്രവർത്തനമാരംഭിക്കുന്നു. ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ്‌ ഓഷ്യൻ റിസർച്ച് (എൻസിപിഒആർ) ന്റെയും കുസാറ്റിന്റെയും സംയുക്ത സംരംഭമാണിത്.  ഒരു സർവകലാശാലയിൽ ധ്രുവപഠനകേന്ദ്രം ആരംഭിക്കുന്നത് രാജ്യത്ത് ആദ്യമാണ്‌.  മറൈൻ സയൻസസ് ക്യാമ്പസിൽ കുസാറ്റ് - എൻസിപിഒആർ സെന്റർ ഫോർ പോളാർ സയൻസ് എന്ന പേരിൽ ആരംഭിക്കുന്ന കേന്ദ്രം വ്യാഴാഴ്ച 11ന് ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം രാജീവൻ ഉദ്ഘാടനം ചെയ്യും. ‌ കുസാറ്റ് മറൈൻ ബയോളജി വിഭാഗത്തിലെ പ്രൊഫ. എ എ മുഹമ്മദ് ഹാത്ത കേന്ദ്രത്തിന്റെ ഡയറക്ടറും മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് വിഭാഗത്തിലെ ഡോ. പി എസ്‌ സുനിൽ റിസർച്ച് കോഓർഡിനേറ്ററും ആയിരിക്കും. Read on deshabhimani.com

Related News