പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്



തിരുവനന്തപുരം > കേരളത്തിലെ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെയും പോസ്റ്റ്മെട്രിക് കോഴ്സുകള്‍ക്ക് പഠിക്കുന്നതും 2.5 ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ളതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പിന് അര്‍ഹതയില്ലാത്തവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷാഫോറങ്ങളും കൂടുതല്‍ വിവരങ്ങളും പട്ടികവര്‍ഗ വികസനവകുപ്പിന്റെ വിവിധ പ്രോജക്ട് ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. Read on deshabhimani.com

Related News