ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി: ആദ്യ അലോട്ടുമെന്റ് ലിസ്‌റ്റായി



തിരുവനന്തപുരം സംസ്ഥാനത്തെ നാല്‌ ഗവ. ലോ കോളേജിലെയും ഏഴ്‌ സ്വകാര്യ സ്വാശ്രയ ലോ കോളേജിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി  പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. "Payment of fee and Virtual Admission' ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രവേശന പരീക്ഷാ കമീഷണറുടെ പേർക്ക് "Candidate Portal' ൽ പറഞ്ഞിരിക്കുന്ന ഫീസ് ഓൺലൈനായി ഒടുക്കി വിദ്യാർഥികൾക്ക് "Virtual Admission' എടു ക്കാം. പട്ടികജാതി/പട്ടിക വർഗ/മറ്റർഹ വിഭാഗം (ഒഇസി) വിദ്യാർഥികൾ ടോക്കൺ ഫീ ആയി 500 രൂപ ഒടുക്കി Virtual Admission' നിലൂടെ അവരവരുടെ സീറ്റ് ഉറപ്പാക്കണം. ഈ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾ അവരുടെ സംവരണാനുകൂല്യത്തിനുള്ള അവകാശവാദം തെളിയിക്കാത്ത പക്ഷം ജനറൽ കാറ്റഗറിക്ക് ബാധകമായ ഫീസ് ഒടുക്കണം. 26ന്‌ വൈകിട്ട് നാലിന്‌ മുമ്പായി "Virtual Admission' നേടാത്ത വിദ്യാർഥികളുടെ നിലവിലെ അലോട്ട്മെന്റും എല്ലാ ഓപ്ഷനുകളും നഷ്ടപ്പെടും.  ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ "Virtual Admission' നിലൂടെ അവരവരുടെ സീറ്റുകൾ ഉറപ്പാക്കണം. ഈ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്മെന്റിൽ -വിദ്യാർഥികൾ അവരവർക്ക് ലഭിച്ചിട്ടുള്ള കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടികളുടെ സമയക്രമം പിന്നീട്  അറിയിക്കും. സർക്കാർ ലോ കോളേജുകളിൽ അധിക ബാച്ച്‌ അനുവദിച്ച്  സർക്കാർ ഉത്തരവ് ലഭിക്കുന്ന പക്ഷം തുടർന്നുള്ള അലോട്ട്മെന്റിൽ ആ സീറ്റുകൾ ഉൾപ്പെടുത്തും. Read on deshabhimani.com

Related News