എന്‍ജിനിയറിങ്, സയന്‍സ് പിജി അഭിരുചി പരീക്ഷ അപേക്ഷ സെപ്തം. ഒന്നുമുതല്‍



ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറി (GATE 2017) ങ്ങിന് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.gate.iitr.ernet.in വെബ്സൈറ്റിലൂടെ സെപ്തംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ നാലുവരെ അപേക്ഷിക്കാം.   2017 ഫെബ്രുവരി നാലിനും അഞ്ചിനും ഫെബ്രുവരി 11നും 12നുമാണ് ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ.  റൂര്‍ക്കി ഐഐടിക്കാണ് ഇത്തവണ പരീക്ഷാചുമതല.  ഐഐടികളിലും ബംഗളുരുവിലെ  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും എന്‍ജിനിയറിങ്ങ്,  ടെക്നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ് പിജി കോഴ്സുകളില്‍ പ്രവേശനത്തിനും ഈ വിഷയങ്ങളില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും പിജി/സ്കോളര്‍ഷിപ്പ്/അസിസ്റ്റന്റ്ഷിപ്പ്/സയന്റിസ്റ്റ് പ്രവേശനത്തിനുമുള്ള അഭിരുചി പരീക്ഷയാണിത്.  യോഗ്യത: പ്ളസ്ടുവിനുശേഷമുള്ള നാലുവര്‍ഷ  എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം. അല്ലെങ്കില്‍ ത്രിവത്സര ഡിപ്ളോമക്കുശേഷം മൂന്നുവര്‍ഷം പഠിച്ച് എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം.  അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അഞ്ചുവര്‍ഷ ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്സ് പാസായവര്‍ക്കും  അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.  നാലുവര്‍ഷ സയന്‍സ് ബാച്ചിലര്‍ ബിരുദം (ബിഎസ്) പാസായവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എന്‍ജിനിയറിങ്/ടെക്നോളജിയില്‍ നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ (പോസ്റ്റ് ബിഎസ്സി) കോഴ്സ് പാസായവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പഞ്ചവത്സര എംഎസ്സി/പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎസ്സി,എംഎസ്സി പാസാവയര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 1500 രൂപ.  പെണ്‍കുട്ടികള്‍ക്ക് അപേക്ഷാഫീസ് 750 രൂപ. എസ്സി/എസ്ടി/വികലാംഗര്‍ എന്നിവര്‍ക്ക് 750 രൂപ. കൂടുതല്‍ വിവരം അതത് ഐഐടികളുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. www.iitk.ac.in/gate, http://gate/iisc.ernet.in, www.iitm.ac.in,www.iitd.ac.in, www.iitr.ernet.in,www.iitb.ac.in, www.iitg.ac.in,www.iitkgp.ac.in Read on deshabhimani.com

Related News