ഗവേഷണ പ്രവർത്തനങ്ങൾ: അധ്യാപകർ/വ്യക്തികൾ/സംഘടനകൾക്ക് അപേക്ഷിക്കാം



തിരുവനന്തപുരം > സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് സി ഇ ആർ ടി) സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർ/വ്യക്തികൾ/സംഘടകളിൽ നിന്ന് ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറിവരെ വിവിധതലങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകൾ സമർപ്പിക്കാം. വിശദമായ പ്രോജക്ട് രൂപരേഖയും   സാമ്പത്തിക സാഹയം സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തിയ പ്രൊപ്പോസലുകൾ സ്‌കൂൾ മോലധികാരിയുടെ/ബന്ധപ്പെട്ട സന്നദ്ധ സംഘടനയുടെ സാക്ഷ്യപത്രത്തോടെ സമർപ്പിക്കണം. ഒറ്റയ്‌ക്കോ ഏതാനും പേർക്ക് കൂട്ടായോ പ്രോജക്ട് ഏറ്റെടുക്കാം. വ്യക്തിപരമായ വിവരങ്ങളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്ക് സാമ്പത്തികസഹായവും അക്കാദമിക പിന്തുണയും എസ്  സി ഇ ആർ ടി നൽകും. അപേക്ഷകൾ 30ന് മുമ്പ് ഡയറക്ടർ, എസ് സി ഇ ആർ ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം–--695025 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷകൾ  scertresearch@gmail.com എന്ന ഇ-മെയിലിലേക്കും അയക്കാം. ഫോൺ: 0471-2341883, 2340323. വെബ്‌സൈറ്റ്: www.scert.kerala.gov.in Read on deshabhimani.com

Related News