ഐഐടി/എൻഐടി/ ഐഐഐടിയിലേക്ക്- ഇപ്പോൾ ഓപ്-ഷൻ നൽകാം



രാജ്യത്തെ 31 എൻഐടികൾ, 23 ഐഐടികൾ, 25 ഐഐഐടികൾ, 28 മറ്റു സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക്- എൻജിനിയറിങ‌്-, ടെക്-നോളജി, ആർക്കിടെക്-ചർ, ഇന്റഗ്രേറ്റഡ്- എംഎസ്-സി പ്രോഗ്രാമുകളിലേക്കുള്ള അഡ്-മിഷൻ അലോട്ട്‌മെന്റ്- പ്രക്രിയ ജൂൺ 16 ന് ആരംഭിച്ചു. ജെഇഇ  മെയിൻ പരീക്ഷാ റാങ്കിന്റെ അടിസ്ഥാനത്തിലാണ് എൻഐടി, ഐഐടി, ഐഐഐടി, സാങ്കേതിക സ്ഥാപനങ്ങളിലെ പ്രവേശനം. എന്നാൽ ജെഇഇ അഡ്വാൻസ്-ഡ്- റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഐഐടി പ്രവേശനം. ഓൺലൈൻ ഓപ്-ഷൻ പ്രക്രിയ www.josaa.nic.in വെബ്-സൈറ്റ് വഴിയാണ്. ജെഇഇ മെയിനിൽ രണ്ട്- പേപ്പറുകളുണ്ട്-. പേപ്പർ ഒന്നിന്റെ അടിസ്ഥാനത്തിൽ ബിആർക്‌/ബി പ്ലാനിങ‌്- പ്രവേശനവും നടക്കും. ജൂൺ 25 വരെ ചെയ്-സ്- ഫില്ലിങ‌്-/ഓപ്-ഷൻ നൽകാം. ഏഴ്- തവണ അലോട്ട്-മെന്റ്- പ്രക്രിയയുണ്ടാകും. അലോട്ട്-മെന്റ്- ലഭിക്കുന്നവർ സംസ്ഥാനത്തെ ഏതെങ്കിലും എൻഐടിയിലോ (എൻഐടിയ്-ക്ക്- അപേക്ഷിക്കുന്നവർ), ഐഐടിയിലോ (ഐഐടി യിലേക്ക്-) പ്രവേശനം നേടി ഫീസടയ്-ക്കണം. ലഭിച്ച സീറ്റിൽ തൃപ്-തരാണെങ്കിൽ അലോട്ട്-മെന്റിലെ ഫ്രീസ്- ബട്ടണമർത്തണം. ലഭിച്ച സ്ഥാപനത്തിൽ  മറ്റ് ബ്രാഞ്ചുകളിലേക്ക്- തുടർ അലോട്ട്-മെന്റിൽ താൽപര്യമുണ്ടെങ്കിൽ സ്ലൈഡ്- (SLIDE) ഓപ്-ഷൻ സ്വീകരിക്കാം. FLOAT ഓപ്-ഷനിലൂടെ മറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹയർ ഓപ്-ഷന് ശ്രമിക്കാം. കേരളത്തിൽ കോഴിക്കോട്- എൻഐടി, പാലക്കാട്- ഐഐടി എന്നിവിടങ്ങളിലേക്ക്- Josaa ഓപ്-ഷൻ നൽകാം. സാധ്യത വില-യി-രുത്തി ശ്രദ്ധ-യോടെ ഓപ്-ഷൻ നൽകാൻ ശ്രമി-ക്കണം. Read on deshabhimani.com

Related News