നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ അഭിരുചിപരീക്ഷ ആഗസ്‌ത്‌ 1നും 29നും



തിരുവനന്തപുരം ബിആർക്ക് കോഴ്‌സ്‌ പ്രവേശനത്തിന്‌ ആർകിടെക്‌ചർ കൗൺസിൽ ദേശീയതലത്തിൽ നടത്തുന്ന അഭിരുചിപരീക്ഷയായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) ആഗസ്‌ത്‌ ഒന്നിനും രണ്ടാം തവണത്തേത്‌ ആഗസ്‌ത്‌ 29നും നടത്താൻ തീരുമാനിച്ചു. കേരളത്തിൽ കീം 2020ൽ ബിആർക്ക്‌ കോഴ്‌സിന്‌ അപേക്ഷിക്കുന്നവർ നിശ്ചയമായും നാറ്റ എഴുതണം. നാറ്റ സ്‌കോറാണ്‌ കേരളവും പരിഗണിക്കുക. ഈ വർഷവും രണ്ടുതവണയാണ്‌ നാറ്റ പരീക്ഷ. ഒരാൾക്ക് ഏതെങ്കിലും ഒരു പരീക്ഷയോ രണ്ടു പരീക്ഷയോ അഭിമുഖീകരിക്കാം. മെച്ചപ്പെട്ട സ്‌കോർ പരിഗണിക്കും. പുതുക്കിയ തീയതിയിലെ പരീക്ഷകൾക്ക്‌ വീണ്ടും അപേക്ഷിക്കാം. നേരത്തെ അപേക്ഷിച്ചവർക്ക്‌ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താൻ വീണ്ടും അവസരം ലഭിക്കും. വീണ്ടും അപേക്ഷിക്കാനുള്ള തീയതിയും അപേക്ഷയിലെ തിരുത്തലിന്‌ അവസരവും വ്യക്തമാക്കുന്ന വിജ്ഞാപനം  ഉടൻ പ്രസിദ്ധീകരിക്കുമെന്ന്‌ ആർകിടെക്‌ചർ കൗൺസിൽ അറിയിച്ചു. അപേക്ഷാ തീയതികളുടെ പുതുക്കിയ ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചോ എന്നറിയാൻ   http://nata.in  വെബ്‌സൈറ്റ്‌ നിരന്തരം സന്ദർശിക്കുക. സഹായകേന്ദ്രത്തിൽ ബന്ധപ്പെടാൻ ഇ മെയിൽ : helpdesk.nata2020@gmail.com  ഫോൺ: 9319275557, 7303487773   Read on deshabhimani.com

Related News