ഇന്ത്യന്‍ മിലിറ്ററി കോളേജ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം



തിരുവനന്തപുരം > ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് 2017 ജൂലൈയില്‍ നടക്കുന്ന പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമീഷണറുടെ ഓഫീസില്‍ 2016 ഡിസംബര്‍ ഒന്നിനും രണ്ടിനും നടത്തും. ആണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം. 01–07–2017ല്‍ അഡ്മിഷന്‍സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാംക്ളാസില്‍ പഠിക്കുകയോ ഏഴാംക്ളാസ് പാസായിരിക്കുകയോ വേണം. 02.07.2004നുമുമ്പോ 01.01.2006നുശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. (അതായത് 01.01.2017ല്‍ അഡ്മിഷന്‍സമയത്ത് 11നും 13 വയസ്സിനും ഉള്ളിലുള്ളവരായിരിക്കണം). അഡ്മിഷന്‍ നേടിയതിനുശേഷം ജനനത്തീയതിയില്‍ മാറ്റം അനുവദിക്കുന്നതല്ല.  പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷാഫോറവും വിവരങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് (ആര്‍ഐഎംസി) അപേക്ഷിക്കേണ്ടതാണ്. ജനറല്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് 550 രൂപയും എസ്സി/എസ്ടി വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 505 രൂപയ്ക്ക് സ്പീഡ് പോസ്റ്റിലും അപേക്ഷ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ടത് 'ദി കമാന്‍ഡന്‍ഡ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍, ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576)' എന്ന വിലാസത്തില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം 'ദി കമാന്‍ഡന്‍ഡ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003' എന്ന വിലാസത്തില്‍ അപേക്ഷ ആവശ്യപ്പെട്ട് അയക്കേണ്ടതാണ്. കേരളത്തിലെയും ലക്ഷദ്വീപിലെയും അപേക്ഷകള്‍ ആര്‍ഐഎംസിയില്‍നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ (നിശ്ചിത മാതൃകയിലുള്ളത്) പൂരിപ്പിച്ച് സെപ്തംബര്‍ 30നുമുമ്പായി 'സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം–12' എന്ന വിലാസത്തില്‍ രേഖകള്‍ സഹിതം അയച്ചുതരേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന അപേക്ഷയുടെ വിവരവും നിരസിക്കുന്ന അപേക്ഷകളുടെ വിവരവും പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ (ംംം.സലൃമഹമുമൃലലസവെമയവമ്മി.ശി) Read on deshabhimani.com

Related News