എംഎസ‌്സി നേഴ്‌സിങ്‌ അപേക്ഷ 26വരെ



തിരുവനന്തപുരം > തിരുവനന്തപുരം, കോട്ടയം, കോഴിക്കോട‌്, ആലപ്പുഴ, തൃശൂർ എന്നീ സർക്കാർ നേഴ‌്സിങ‌് കോളേജുകളിലും സ്വാശ്രയ നേഴ‌്സിങ‌് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും ബിരുദാനന്തര ബിരുദ നേഴ‌്സിങ‌് (എംഎസ‌്സി നേഴ‌്സിങ‌്) 2018 കോഴ‌്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ‌്ക്ക‌് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.സർവീസ‌് വിഭാഗക്കാർ ഉൾപ്പെടെയുള്ള എല്ലാ അപേക്ഷകരും ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന പ്രവേശന പരീക്ഷാ കമീഷണറുടെ വെബ‌്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പൊതു അപേക്ഷാഫോം ഉപയോഗിച്ച‌് 26ന‌് വൈകിട്ട‌് അഞ്ചുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.  മെഡിക്കൽ സർജിക്കൽ നേഴ‌്സിങ‌്, കമ്യൂണിറ്റി ഹെൽത്ത‌് നേഴ‌്സിങ‌്, ചൈൽഡ‌് ഹെൽത്ത‌് നേഴ‌്സിങ‌്, ഒബ‌്സ്റ്റട്രിക‌്സ‌്  ആൻഡ‌് ഗൈനൊക്കോളജി നേഴ‌്സിങ‌്, മെന്റൽ ഹെൽത്ത‌് നേഴ‌്സിങ‌് കോഴ‌്സുകളിലേക്കാണ‌് അപേക്ഷ ക്ഷണിച്ചത‌്. സർവീസ‌് വിഭാഗം ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകരും പ്രവേശന പരീക്ഷാ കമീഷണർ ആഗസ‌്ത‌് 19ന‌് തിരുവനന്തപുരത്ത‌് നടത്തുന്ന പ്രവേശന പരീക്ഷ എഴുതിയിരിക്കണം.ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും പ്രവേശന പരീക്ഷാ കമീഷണർക്ക‌് അയക്കേണ്ടതില്ല. അപേകകോ ഫോം, പ്രോസ‌്പെക്ടസ‌് എന്നിവ നേഴ‌്സിങ‌് കോളേജുകളിൽനിന്നോ പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസിൽനിന്നോ ലഭിക്കുന്നതല്ല.പ്രവേശന പരീക്ഷയ‌്ക്കുള്ള അഡ‌്മിറ്റ‌് കാർഡ‌് പ്രവേശന പരീക്ഷാ കമീഷണറുടെ ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന വെബ‌്സൈറ്റിൽനിന്ന‌് ആഗസ‌്ത‌് 14 മുതൽ ഡൗൺലോഡ‌് ചെയ്യാവുന്നതാണ‌്. ഹെൽപ് ലൈൻനമ്പർ: 0471  2339101, 102, 103, 104, 2332123. Read on deshabhimani.com

Related News