കേരള സര്‍വകലാശാല ബിരുദ കോഴ്സ്: ഒഴിവുള്ള സീറ്റിലേക്ക് ഓപ്ഷന്‍ നല്‍കാം



തിരുവനന്തപുരം > കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ (ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ) ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിന് സേ പരീക്ഷ വിജയിച്ചവര്‍ക്ക് 20 മുതല്‍ 26  വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്യാം. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇംപ്രൂവ്മെന്റ്/ റീ വാല്യുവേഷന്‍ എന്നിവവഴി മാര്‍ക്കുകള്‍ കൂടി കിട്ടിയ വിദ്യാര്‍ഥികള്‍  25നകം പ്രൊഫൈലില്‍ തിരുത്തല്‍വരുത്താന്‍ സര്‍വകലാശാലയില്‍ അപേക്ഷ നല്‍കണം. ഓണ്‍ലൈനില്‍ അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും 20 മുതല്‍ 26 വരെ പുതുതായി പത്ത് ഓപ്ഷനുകള്‍ (കോഴ്സും കോളേജും) ചേര്‍ക്കാന്‍ സാധിക്കും.  ഒഴിവുവന്ന സീറ്റുകളുടെ വിശദാംശങ്ങള്‍ 20ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 14ന് പ്രസിദ്ധീകരിച്ച അലോട്ട്മെന്റില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് 19 പകല്‍ രണ്ടുവരെ പ്രവേശനം നേടാം. Read on deshabhimani.com

Related News