എൻജിനിയറിങ്‌ ഡിപ്ലോമ പരീക്ഷ: രജിസ്‌ട്രേഷൻ പുനരാരംഭിച്ചു



തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര എൻജിനിയറിങ്‌ ഡിപ്ലോമ പരീക്ഷയുടെ നിർത്തിവച്ചിരുന്ന രജിസ്ട്രേഷൻ നടപടി പുനരാരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ മെയ് 22 ന് മുമ്പായി പൂർത്തിയാക്കണം. റിവിഷൻ (2015), റിവിഷൻ (2010) സ്കീമുകളിലെ അർഹരായ എല്ലാ വിദ്യാർഥികളും (എല്ലാ സെമസ്റ്ററുകളും 1 മുതൽ 6 വരെ) ഈ കാലയളവിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ച് പരീക്ഷാകേന്ദ്രം ഉറപ്പാക്കണം. കോവിഡ് 19 പശ്ചാത്തലത്തിൽ, വിദ്യാർഥികൾക്ക് അവരുടെ വാസസ്ഥലത്തിന് സമീപമുള്ള പോളിടെക്നിക്കിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് അവസരം ഉണ്ട്‌. ഓൺലൈൻ രജിസ്ട്രേഷൻ നടപടികളോടൊപ്പം പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കണം. . പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്. പരീക്ഷാർഥികൾ കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് കൈപ്പറ്റുന്ന അവസരത്തിലോ, അടുത്ത പരീക്ഷയുടെ രജിസ്ട്രേഷൻ സമയത്തോ (ഏതാണോ ആദ്യം എന്ന രീതിയിൽ) ഫീസ് അടയ്ക്കേണ്ടതാണ്. രജിസ്ട്രേഷൻ അപേക്ഷാ ഫോറം സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതില്ല. സപ്ലിമെന്ററി വിദ്യാർഥികൾക്കും നിലവിൽ റോളിലുള്ള എല്ലാ റെഗുലർ വിദ്യാർഥികൾക്കും രജിസ്ട്രേഷൻ അനുവദിക്കും. ഹാജർ നിബന്ധനകളിൽ ഇളവു വരുത്തിയിട്ടുണ്ട്. റിവിഷൻ (2015) സ്കീമിൽ ഉൾപ്പെട്ട 6-ാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി), 1 മുതൽ 5 വരെ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകൾ 2020 ജൂൺ മാസത്തിൽ ഒന്നാം ഘട്ടമായി നടത്തുന്നതാണ്. റിവിഷൻ (2010) സ്കീമിലെ പരീക്ഷകളും റിവിഷൻ (2015) ലെ 2,4 സെമസ്റ്റർ പരീക്ഷകളും അടുത്ത ഘട്ടത്തിൽ നടത്തും. പരീക്ഷാ ടൈംടേബിൾ പിന്നാലെ പ്രഖ്യാപിക്കും. ഹെൽപ് ലൈൻ നമ്പർ:  0471-2775443/2775444. ഇ മെയിൽ: april2020exammail.com Read on deshabhimani.com

Related News