എംഎസ് സി നേഴ്സിങ് കോഴ്സ് പ്രവേശനപരീക്ഷക്ക് അപേക്ഷ 22വരെ



കേരളത്തിലെ വിവിധ സര്‍ക്കാര്‍ നേഴ്സിങ് കോളേജുകളിലെ സീറ്റുകളിലേക്കും സ്വകാര്യ നേഴ്സിങ് കോളേജുകളിലെ ലഭ്യമായ സീറ്റുകളിലേക്കും 2016 വര്‍ഷത്തെ വിവിധ എംഎസ്സി നേഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്ത് 13ന് തിരുവനന്തപുരത്ത് നടത്തും. മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്സിങ്, ഒബസ്ട്രിക്സ് ആന്‍ഡ് ഗൈനക്കോളജി നഴ്സിങ്, മെന്റല്‍ ഹെല്‍ത്ത് നഴ്സിങ് എന്നീ വിഷയങ്ങളിലാണ് എംഎസ്സി നഴ്സിങ്.   സര്‍വകലാശാലകള്‍ അംഗീകരിച്ച ബിഎസ്സി നഴ്സിങ് ബിരുദം അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് പാസായ ശേഷമുള്ള പോസ്റ്റ് ബേസിക് നഴ്സിങ് (റഗുലര്‍( ബിരുദം. ബിഎസ്സി നഴ്സിങ് പാസായ ശേഷം നഴ്സിങ് കൌണ്‍സില്‍ രജിസ്ട്രേഷനും നൂറ് രോഗികളെ കിടത്തി ചികില്‍സിക്കാന്‍ സൌകര്യമുള്ള ആശുപത്രിയില്‍ ഒരു വര്‍ഷത്തെ സേവന പരിചയവും വേണം. 2016 ജൂലൈ 12ന് 46 വയസാണ് ഉയര്‍ന്ന പ്രായപരിധി. സര്‍വീസ് ക്വാട്ട വിഭാഗത്തിന് 49 വയസ്. www.cee-kerala.gov.in എന്ന വെബ്സൈറ്റിലുടെ ഓണ്‍ലൈനായി 22വരെ അപേക്ഷിക്കാം.ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ട് 22നകം ലഭിക്കണം.  പ്രവേശന പരീക്ഷയെ സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ www.cee-kerala.org   എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. Read on deshabhimani.com

Related News