നീറ്റ്‌ അഖിലേന്ത്യ ക്വോട്ടരജിസ്‌ട്രേഷൻ ഇന്നും; ഐഐടി, എൻഐടി ഓപ്‌ഷൻ 25വരെ



 മെഡിക്കൽ പ്രവേശനത്തിന് നീറ്റിലൂടെ യോഗ്യത നേടിയ വിദ്യാർഥികൾ അഖിലേന്ത്യ ക്വോട്ടയിലെ 15% എംബിബിഎസ്, ബിഡിഎസ് സീറ്റിൽ ഗവ.മെഡിക്കൽ കോളേജുകൾ, ഡീംഡ് അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ/ സർവകലാശാലകൾ, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് പൂനെ, ഇഎസ്ഐ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലുള്ള മെഡിക്കൽ പ്രവേശന പ്രക്രിയക്ക്  മെഡിക്കൽ കൗൺസലിങ്‌ കമ്മിറ്റിയുടെ ഓൺലൈൻ  കൗൺസലിങ്ങിന്‌   ംംം.ാരര.ിശര.ശി വെബ്‌സൈറ്റിലൂടെ ജൂൺ 18ന്‌ അഞ്ചുവരെ ഓപ്‌ഷൻ നൽകാം. രാജ്യത്തെ ഐഐടി, എൻഐടി, ഐഐഐടി, ദേശീയ ടെക്‌നോളജി ഇൻസ്‌റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലേക്കുള്ള ബിടെക്‌, ഇന്റഗ്രേറ്റഡ്‌ എംഎസ്‌സി പ്രോഗ്രാമുകളിലേക്കുള്ള അലോട്ട്‌മെന്റിന്‌  ജൂൺ 25ന്‌വൈകീട്ട്‌ അഞ്ചുവരെ ഓപ്‌ഷൻ നൽകാം. ജെഇഇ മെയിൻ റാങ്ക്‌ലിസ്‌റ്റിൽനിന്നാണ്‌ എൻഐടി, തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫുഡ്‌ടെക്‌നോളജി, നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫുഡ്‌ ടെക്‌നോളജി ആൻഡ്‌ എന്റർപ്രണർഷിപ്പ്‌ (എൻഐഎഫ്‌ടിഇഎം) തുടങ്ങി നാൽപതോളം ഇൻസ്‌റ്റിറ്റ്യൂട്ടുകളിലേക്കുള്ള പ്രവേശനം . ജെഇഇ അഡ്‌വാൻസ്‌ഡ്‌ റാങ്ക്‌ലിസ്‌റ്റിൽനിന്നാണ്‌ ഐഐടി, ഐഐഎസ്‌ടി ബിടെക്‌, ഇന്റഗ്രേറ്റഡ്‌ എംഎസ്‌സി പ്രോഗ്രാമുകളിലേക്കും പ്രവേശനം. ജെഇഇ മെയിൻ, അഡ്‌വാൻസ്‌ഡ്‌ റാങ്കനുസരിച്ച്‌ ഒരുമിച്ചാണ്‌ കൗൺസലിങ്‌ പ്രക്രിയ നടത്തുന്നത്‌. മുഴുവൻ സീറ്റുകളിലേക്കമുള്ള ജോയിന്റ്‌ സീറ്റ്‌ അലോകേഷൻ വെബ്‌സൈറ്റുകളിലൂടെയാണ്‌ അലോട്ട്‌മെന്റ്‌ പ്രക്രിയ. ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ ജൂൺ 27ന്‌ പ്രസിദ്ധീകരിക്കും. ആദ്യ റൗണ്ട്‌ സീറ്റുകൾ ജൂൺ 28ന്‌ അനുവദിക്കും.  സീറ്റ്‌ ഉറപ്പാക്കുന്നത്‌  ജൂൺ 29നാണ്‌. രണ്ടാം റൗണ്ട്‌ സീറ്റ്‌ അലോക്കേഷൻ ജൂലൈ നാലിന്‌.   https://jeeadv.ac.in// https://josaa.nic.in, http://jointseatallocationauthority.in/   Read on deshabhimani.com

Related News