ബിരുദപ്രവേശനം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു



തിരുവനന്തപുരം > കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും (സര്‍ക്കാര്‍- എയ്ഡഡ്- സ്വാശ്രയ), യുഐടി, ഐഎച്ച്ആര്‍ഡി കോളേജുകളിലും ബിരുദ പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. വു://മറാശശീിൈ.സലൃമഹമൌിശ്ലൃശ്യെേ.മര.ശി എന്ന വെബ്സൈറ്റുവഴി രജിസ്ട്രേഷന്‍ നടത്താം. പൂര്‍ണമായും ഏകജാലക സംവിധാനത്തിലൂടെയാകും ഇത്തവണ ബിരുദപ്രവേശനം. മാനേജ്മെന്റ്, കമ്യൂണിറ്റി, വികലാംഗര്‍, തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍, സ്പോര്‍ട്സ് ക്വോട്ട എന്നിവയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കണം. രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ നമ്പര്‍ പ്രവേശന നടപടി അവസാനിക്കുംവരെ മാറരുത്. രജിസ്ട്രേഷന്‍സമയത്തെ വിദ്യാര്‍ഥികള്‍ക്ക് ആപ്ളിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് തിരുത്താനാകും. പേരും ജനന തീയതിയും തിരുത്താന്‍ ലോഗിന്‍ പേജിലുള്ള 'ഫോറം' എന്ന ലിങ്ക് ഉപയോഗിക്കാം. രജിസ്ട്രേഷന്‍ കാലയളവ് കഴിഞ്ഞാല്‍ തെറ്റുകള്‍ 'ഫോറം' ലിങ്കുവഴിയേ പരിഹരിക്കാനാകൂ. 'ഫോറം' ലിങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യണം. ഈ സമയം ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അപേക്ഷകര്‍ സൂക്ഷിക്കണം. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചാല്‍ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.  വെബ്സൈറ്റില്‍ കാണുന്ന പ്രത്യേക ചെലാന്‍ ഉപയോഗിച്ചുവേണം ഫീസ് അടയ്ക്കാന്‍. ഡിഡി, ചെക്ക് എന്നിവ സ്വീകരിക്കില്ല. ഹെല്‍പ്ലൈന്‍: 0471-2304631, 2386296, 8281883052, 8281883053. Read on deshabhimani.com

Related News