പരിയാരത്ത് മെഡിക്കല്‍ പിജി കൌണ്‍സലിങ് 20, 21ന്



കണ്ണൂര്‍ > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴില്‍  2016–17 അധ്യയനവര്‍ഷത്തെ മെഡിക്കല്‍ പി ജി എന്‍ആര്‍ഐ, മാനേജ്മെന്റ്  ക്വാട്ടകളിലേക്കുള്ള ആദ്യഘട്ട കൌണ്‍സലിങ് യഥാക്രമം 20, 21 തീയതികളില്‍ പകല്‍ 11 മുതല്‍ മെഡിക്കല്‍ കോളേജ് ഓഫീസില്‍ നടക്കും.  എന്‍ആര്‍ഐ ക്വാട്ടയിലേക്ക് നടത്തിയ പ്രവേശനപരീക്ഷാ റാങ്ക്ലിസ്റ്റിലെ ആദ്യ 12 റാങ്കുകാര്‍ 20ന്  പങ്കെടുക്കണം. 21ന് മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള കൌണ്‍സലിങ്ങില്‍ സര്‍ക്കാര്‍ ക്വാട്ടയിലേക്കുള്ള പ്രവേശനപരീക്ഷാ റാങ്ക്ലിസ്റ്റില്‍നിന്നും  മെറിറ്റടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക്ലിസ്റ്റില്‍നിന്നാണ് പ്രവേശനം നല്‍കുക. മാനേജ്മെന്റ് ക്വാട്ടയില്‍ അപേക്ഷിച്ച് റാങ്ക്ലിസ്റ്റിലുള്ള മുഴുവന്‍പേരും കൌണ്‍സലിങ്ങില്‍ പങ്കെടുക്കണം.  എന്‍ആര്‍ഐ–മാനേജ്മെന്റ്ക്വാട്ടകളില്‍ മെറിറ്റടിസ്ഥാനത്തിലാണ് പരിയാരത്ത് പ്രവേശനം. റാങ്ക്ലിസ്റ്റും കൌണ്‍സലിങ് നടപടികളും സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വിവരം അപേക്ഷകര്‍ക്ക് മൊബൈലിലും  നല്‍കിയിട്ടുണ്ട്. അപേക്ഷകര്‍ പകല്‍ 11ന് മുമ്പ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണം.  വിവരങ്ങള്‍ക്ക് ഫോണ്‍: 0497–2808111. വെബ്സൈറ്റ്: www.mcpariyaram.com Read on deshabhimani.com

Related News