മെഡിക്കല്‍ പി.ജി : പരിയാരത്ത് അപേക്ഷ ക്ഷണിച്ചു



പരിയാരം > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലുള്ള മെഡിക്കല്‍ കോളേജില്‍ 2016–17 അധ്യയന വര്‍ഷത്തെ മെഡിക്കല്‍ പി.ജി കോഴ്സുകളില്‍ മാനേജു മെന്റ്–എന്‍ആര്‍ഐ ക്വാട്ടകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ബുധനാഴ്ച (20.04.2015) മുതല്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍നിന്നും നേരിട്ട് ലഭിക്കും. അപേക്ഷാഫോറത്തിനും പ്രോസ്പെക്ടസിനുമായി 5000 രൂപയാണ് വില. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ഡൌണ്‍ലോഡ് ചെയ്ത് അപേക്ഷിക്കുന്നവര്‍ പരിയാരത്ത് മാറാവുന്ന രീതിയില്‍ പ്രിന്‍സിപ്പാള്‍, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്– പരിയാരം എന്ന പേരിലെടൂത്ത നിശ്ചിത തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. സര്‍ക്കാര്‍ക്വാട്ട യിലെ അതേ റാങ്കുലിസ്റ്റില്‍ നിന്നും ഇന്റര്‍സേ മെറിറ്റടിസ്ഥാനത്തിലാണ് മാനേജുമെന്റ് ക്വാട്ടയിലേക്കുള്ള  പ്രവേശനം. എന്‍.ആര്‍.ഐ ക്വാട്ടയിലാവട്ടെ സര്‍ക്കാരിന്റെ അഡ്മിഷന്‍ സൂപ്പര്‍വൈ സറി കമ്മിറ്റി നടത്തുന്ന പ്രത്യേക എന്‍ട്രന്‍സ് പരീക്ഷാറാങ്ക്ലിസ്റ്റിലെ മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് പരിയാരത്തുള്ളത്. നിലവിലെ ഭരണ സമിതിക്കു കീഴിലെ സുതാര്യമായ പ്രവേശനരീതിയെ അഭിനന്ദിച്ച് കഴിഞ്ഞ പ്രവേശന സമയത്തും വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയായതാണ്. മാനേജുമെന്റ്–എന്‍.ആര്‍.ഐ ക്വാട്ടകളില്‍ ഉള്‍പ്പടെ ഇത്തവണയും മെറിറ്റ് പാലിച്ചു കൊണ്ടുതന്നെ പ്രവേശനം നടത്തും. മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും പ്രവേശനശേഷം വിശദാംശങ്ങള്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 30 ന് വൈകീട്ട് 5 മണിക്കുമുമ്പ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനം സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്നും സ്ഥാപനത്തിന്റെ വെബ്സൈ റ്റില്‍ നിന്നും ലഭ്യമാണ്. വെബ് സൈറ്റ് വിലാസം  www.mcpariyaram.com -.   Read on deshabhimani.com

Related News