എംജി ബിരുദ ഏകജാലകം: അർഹത നേടിയവർ നാളെ പ്രവേശനം നേടണം



 പ്രകൃതിക്ഷോഭം മൂലം മഹാത്മാഗാന്ധി സർവകലാശാല ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യാനുള്ള അവസാന തീയതി ബുധനാഴ്ച വരെ ദീർഘിപ്പിച്ചു. ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ബുധനാഴ്ച വൈകിട്ട് 4.30 നകം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം. ഫൗസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. നാലാം അലോട്ട്മെന്റിൽ പ്രവേശനത്തിന് അർഹത നേടിയ അപേക്ഷകർ തങ്ങൾക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്നപക്ഷം ഓൺലൈനായി ഒടുക്കുന്ന സർവകലാശാല ഫീസിനു പുറമെ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ഫീസ് കോളേജുകളിൽ ഒടുക്കി പ്രവേശനം ഉറപ്പാക്കണം. അലോട്ട്മെന്റ് ലഭിച്ച എസ്സി/എസ്ടി വിഭാഗം ഒഴികെയുള്ള താൽകാലിക പ്രവേശനമെടുത്തവരുൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകരും അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 18 ന് വൈകിട്ട് 4.30 ന് മുൻപ് സ്ഥിരപ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കും. വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകൾ ംംം.രമു.ാഴൌ.മര.ശി എന്ന വെബ്സൈറ്റിൽ. സർവകലാശാല നിഷ്കർഷിച്ചതിനേക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്ന കോളേജുകൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും. ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ക്ലാസുകൾ 18 ന് തന്നെ ആരംഭിക്കും. Read on deshabhimani.com

Related News