കാർഷിക സർവകലാശാലയിൽ പുതിയ ഓൺലൈൻ കോഴ്സ്‌



മണ്ണൂത്തി > കേരള കാർഷിക സർവകലാശാല ആരംഭിക്കുന്ന നാലു പുതിയ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.  ഇ ലേണിങ് സെന്റർ ഇതുവരെ നടത്തിയ ഓൺലൈൻ കോഴ്സുകളിലെ പഠിതാക്കൾ തുടങ്ങിയ കൃഷി സംരംഭങ്ങളിൽ മികച്ചവയ്ക്കുള്ള പുരസ്കാരവും വിഎഫ്പിസികെ ഓഫീസർമാർക്ക്   നടത്തിയ പ്രത്യേക ബാച്ചിലുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.  വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. സുരക്ഷിത ഭക്ഷണം, മാലിന്യ നിർമാർജനം, പോഷക സുരക്ഷ എന്നീ സുപ്രധാന മേഖലകളിലെ അടിസ്ഥാന തത്വങ്ങളും പ്രായോഗിക സമീപനവും വ്യക്തമാക്കുന്ന മൂന്ന് കോഴ്സുകളും അന്തരീക്ഷ താപനത്തിനെ പ്രതിരോധിക്കാനുള്ള വൃക്ഷവല്ക്കരണ പാഠങ്ങളുൾക്കൊള്ളുന്ന ഒരുകോഴ്സുമാണ് പുതുതായി തുടങ്ങിയത്.  കെ രാജൻ എംഎൽഎ അധ്യക്ഷനായി. വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിൽ നടന്ന ചടങ്ങിൽ ഭരണ സമിതിയംഗങ്ങളായ ഡോ. എ അനിൽകുമാർ, ഡോ. കെ അരവിന്ദാക്ഷൻ, വിഎഫ്പിസികെ സിഇഒ ജലജകുമാരി എന്നിവർ സംസാരിച്ചു.  ഡോ. എ കെ ഷറീഫ് സ്വാഗതവും ഡോ. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News