കീം: ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ 23ന്‌ ; 22 വരെ ഓപ്‌ഷൻ ക്രമീകരിക്കാം



തിരുവനന്തപുരം എൻജിനിയറിങ്‌, ഫാർമസി, കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ്‌, ആർക്കിടെക്ചർ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ്‌ എന്നിവ 23ന്‌ പ്രസിദ്ധീകരിക്കും. 22 വരെ  ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും ആവശ്യമില്ലാത്ത ഓപ്ഷൻ റദ്ദാക്കുകയും ചെയ്യാം. ജെഇഇ വഴി പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ സംസ്ഥാന സീറ്റുകളിലേക്ക് താൽപ്പര്യമില്ലാത്തപക്ഷം നിർബന്ധമായും അവരുടെ ഓപ്ഷനുകൾ ഈ ഘട്ടത്തിൽ റദ്ദാക്കണം. പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓപ്‌ഷൻ തിരുത്താം. -ഹെൽപ് ലൈൻ നമ്പർ: 0471- 2525300. Read on deshabhimani.com

Related News