മെഡിക്കല്‍ പിജി ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും തിരുവനന്തപുരം ആര്‍സിസിയിലെയും മെഡിക്കല്‍ പിജി (ഡിഗ്രി/ഡിപ്ളോമ) കോഴ്സുകളില്‍ പ്രവേശനത്തിന് സംസ്ഥാന മെറിറ്റ് ലിസ്റ്റിലുള്ളവരുടെ റാങ്കിന്റെയും ഓപ്ഷന്റെയും അടിസ്ഥാനത്തില്‍ ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ഏപ്രില്‍ 17മുതല്‍ 22വരെ ഫീസടയ്ക്കാം. ഫീസടച്ച് ഏപ്രില്‍ 22നകം പ്രവേശനം നേടണം. Read on deshabhimani.com

Related News