സൈനിക് സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം



തിരുവനന്തപുരം > കഴക്കൂട്ടം സൈനിക് സ്കൂളിലെ 2018-19 വര്‍ഷത്തെ ആറ്, ഒമ്പത് ക്ളാസുകളിലേയ്ക്കുള്ള ഓള്‍ ഇന്ത്യ സൈനിക് സ്കൂള്‍ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ അഞ്ച്. അപേക്ഷാ ഫോമും പ്രോസ്പെക്ടസും നവംബര്‍ 30വരെ വിതരണം ചെയ്യും. സീറ്റുകളുടെ എണ്ണം: ആറാം ക്ളാസിലേക്ക്- 60. ഒമ്പതിലേക്ക്- 10. (പ്രവേശനസമയത്ത് ഒഴിവുകളുടെ എണ്ണമനുസരിച്ച് ഇതില്‍ വ്യത്യാസം വരും). പ്രവേശനം ആണ്‍കുട്ടികള്‍ക്കുമാത്രം. ആറാംക്ളാസില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ 2007 ജൂലൈ രണ്ടിനും 2008 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. ഒമ്പതാം ക്ളാസിലേക്ക് അപേക്ഷിക്കുന്നവര്‍ 2004 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരും ഏതെങ്കിലും അംഗീകാരമുള്ള സ്കൂളില്‍ എട്ടാംക്ളാസില്‍ പഠിക്കുന്നവരുമാകണം. രക്ഷാകര്‍ത്താവിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ വിവിധതരം സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. 2018 ജനുവരി ഏഴിന് പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക് സ്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും.  പ്രോസ്പെക്ടസും അപേക്ഷഫോമും മുന്‍വര്‍ഷത്തെ ചോദ്യപേപ്പറും ആവശ്യമുള്ളവര്‍ The Principal, Sainik School, Kazhakoottam, Thiruvananthapuram-695585  എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. Principal, Sainik School Kazhakoottam എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 450 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുകൂടി അയക്കണം. പട്ടികവിഭാഗക്കാര്‍ 300 രൂപയുടെ ഡ്രാഫ്റ്റ് അയച്ചാല്‍ മതി (നേരിട്ട് വാങ്ങുന്നവര്‍ക്ക് യഥാക്രമം 400 രൂപ, 250 രൂപ). അപേക്ഷകന്റെ ജനന തീയതി, പൂര്‍ണവിലാസം, ഫോണ്‍ നമ്പര്‍, ചേരേണ്ട ക്ളാസ്, വിശേഷവിഭാഗം (വിമുക്തഭടന്റെ പുത്രന്‍, പട്ടികജാതി തുടങ്ങിയ പരിഗണന പ്രസക്തമാണെങ്കില്‍) എന്നിവ കത്തില്‍ കാണിക്കണം. അപേക്ഷഫോം സ്കൂളില്‍നിന്ന് നേരിട്ടോ www.sainikschooltvm.nic.in എന്ന സ്കൂള്‍ വെബ്സൈറ്റിലോ ലഭ്യമാകും. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 30 വരെ സ്കൂളില്‍നിന്ന് നേരിട്ടും അപേക്ഷഫോം വാങ്ങാം. നവംബര്‍ 30ന് മുമ്പ് ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം.  പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ അഞ്ചിനുമുമ്പ് സ്കൂളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.sainikschooltvm.nic.inഎന്ന സ്കൂള്‍ വെബ്സൈറ്റില്‍. പ്രവേശന പരീക്ഷ സംബന്ധിച്ച് പരിശീലനത്തിന് ഒരു സ്ഥാപനത്തെയും വ്യക്തിയെയും സ്കൂള്‍ നിയോഗിച്ചിട്ടില്ല. പ്രവേശന പരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്റയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍നിന്നുമാത്രമാണ് പ്രവേശനം.   Read on deshabhimani.com

Related News