യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം



തിരുവനന്തപുരം > കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിന് തയ്യാറാക്കുന്ന സപ്ളിമെന്ററി എന്‍ജിനിയറിങ് റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് വിദ്യാര്‍ഥികള്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ www.cee.kerala.gov.in  എന്ന വെബ്സൈറ്റിലൂടെ 14ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. കേരള എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്കോറിനും യോഗ്യതാ പരീക്ഷയില്‍ (പ്ളസ്ടു/ തത്തുല്യം) രണ്ടാം വര്‍ഷത്തിന് ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കി തയ്യാറാക്കുന്ന സപ്ളിമെന്ററി എഞ്ചിനീയറിങ് റാങ്ക്ലിസ്റ്റ് 14ന് വൈകിട്ട് പ്രസിദ്ധീകരിക്കും. സപ്ളിമെന്ററി എന്‍ജിനിയറിങ് റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നതിന് 15ന് സീറ്റുകള്‍ ഒഴിവുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2339101, 102, 103, 104. Read on deshabhimani.com

Related News