നീറ്റ്: എംസിസി രജിസ്ട്രേഷൻ 19 മുതൽ 24 വരെ



തിരുവനന്തപുരം എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്ക് നീറ്റ് റാങ്ക് അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി ) നടത്തുന്ന വിവിധ അലോട്ട്മെന്റുകളുടെ നടപടിക്രമങ്ങൾ  19-ന് www.mcc.nic.in ൽ ആരംഭിക്കും. സർക്കാർ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ (ജമ്മു കശ്മീർ ഒഴികെ) 15 ശതമാനം അഖിലേന്ത്യാ ക്വാട്ട, കേന്ദ്ര/കല്പിത സർവകലാശാലകൾ /എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (ചോയ്സ് ഫില്ലിങ് മാത്രം) എന്നിവയാണ് ഈ പ്രക്രിയയുടെ പരിധിയിൽ വരിക. നീറ്റ് 2019- ൽ യോഗ്യത നേടിയവർക്കാണ് നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ അർഹത. ആദ്യം www.mcc.nic.in ൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി തുക എന്നിവ ഓൺലൈനായി അടച്ചശേഷം ചോയ്സ് ഫില്ലിങ് നടത്താം.  രജിസ്ട്രേഷൻ ജൂൺ 19 മുതൽ  24 വൈകീട്ട് 5 വരെ നടക്കും.   പണമടയ്ക്കാൻ ജൂൺ 25 പകൽ രണ്ടുവരെ സമയമുണ്ട‌്.  25 വൈകീട്ട് അഞ്ചുവരെ ചോയ്സ് ഫിൽ ചെയ്യാം.  ചോയ്സ് ലോക്കിങ്  25 രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ,  ആദ്യ അലോട്ട്മെന്റ് ജൂൺ 27- ന് നടത്തും. അലോട്ട്മെന്റ് ലഭിച്ചവർ  28- നും ജൂലൈ മൂന്നിനും ഇടയ്ക്ക്   പ്രവേശനം നേടണം. ജൂലൈ ആറിന് രണ്ടാം റൗണ്ട് നടപടികൾ തുടങ്ങും. ചോയ്സ് ഫില്ലിങ് ജൂലൈ ഒൻപത് വൈകീട്ട് അഞ്ചുവരെ. പുതിയ രജിസ്ട്രേഷന‌് ജൂലൈ എട്ടിന‌് വൈകീട്ട് അഞ്ചുവരെ സമയമുണ്ട‌്.  ജൂലൈ ഒൻപത് പകൽ 12 വരെ പണം അയ‌്ക്കാം.  ലോക്കിങ് ജൂലൈ ഒൻപതിന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ നടത്താം. രണ്ടാം റൗണ്ട് ഫലം ജൂലൈ 12- ന് പ്രഖ്യാപിക്കും. പ്രവേശനം നേടാൻ ജൂലൈ 13 മുതൽ 22 വരെ സൗകര്യം. അഖിലേന്ത്യാ ക്വാട്ട ഒഴിവുകൾ, സംസ്ഥാന ക്വാട്ടയിലേക്ക് ജൂലൈ 23- ന് ലയിപ്പിക്കും. തുടർന്ന് കേന്ദ്ര/കല്പിത സർവകലാശാലകൾ/എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ കോളേജുകളിലേക്ക് മോപ് അപ് റൗണ്ട് അലോട്ട്മെന്റ് ഉണ്ടാകും. ആഗസ‌്ത‌് 13- ന് നടപടികൾ തുടങ്ങും. പ്രവേശനം ആഗസ‌്ത‌് 26 നകം പൂർത്തിയാക്കണം. അതിനുശേഷമുള്ള ഒഴിവുകൾ സ്ഥാപനങ്ങളിലേക്ക് മോപ് അപ്പിനായി ആഗസ‌്ത‌് 27- ന് കൈമാറും. കൂടുതൽ വിവരങ്ങൾ  www.mcc.nic.in എന്ന വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News