എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍: യോഗ്യതാപരീക്ഷാ മാര്‍ക്ക് പ്രസിദ്ധപ്പെടുത്തി



തിരുവനന്തപുരം > എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ റാങ്ക്ലിസ്റ്റിന് പരിഗണിക്കുന്ന യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധപ്പെടുത്തി. മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുകയും നിര്‍ദിഷ്ടരേഖകള്‍ സമയപരിധിക്കുള്ളില്‍ത്തന്നെ നല്‍കുകയുംചെയ്തവരുടെ മാര്‍ക്ക് വിവരങ്ങള്‍ പരിശോധനയ്ക്കായിwww.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ 15നും 16നും ലഭ്യമാകും.    അപേക്ഷാര്‍ഥികള്‍ അവരുടെ ആപ്ളിക്കേഷന്‍ നമ്പരും റോള്‍നമ്പരും നല്‍കി അവരുടെ ഹോം പേജില്‍ പ്രവേശിച്ച് Verification of Marks Submissionഎന്ന മെനു ഐറ്റം ക്ളിക്ക്ചെയ്ത് പാസ്വേഡും കീ നമ്പരും നല്‍കി മാര്‍ക്ക് വിവരങ്ങള്‍ പഠിച്ച ബോര്‍ഡ്, പാസായ വര്‍ഷം (ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്ക് NATA സ്കോര്‍ ഉള്‍പ്പെടെ) എന്നിവ പരിശോധിക്കേണ്ടതും എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ Proforma for Change in Mark Details എന്ന ലിങ്ക് ക്ളിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന REQUEST FOR CHANGE IN MARKS OF QUALIFYING EXAMINATION എന്ന പ്രൊഫോര്‍മയുടെ പ്രിന്റ്ഔട്ട് എടുത്ത് ശരിയായ വിവരം രേഖപ്പെടുത്തി മാര്‍ക്ക്ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അടക്കം (ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്ക് ചഅഠഅ സ്കോര്‍ കാര്‍ഡ് ഉള്‍പ്പെടെ) 16ന് വൈകിട്ട് 5നുമുമ്പ് പ്രവേശനപരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0471–2339101, 2339102, 2339103, 2339104. Read on deshabhimani.com

Related News