എംജി പിജി പ്രവേശനപരീക്ഷ: അപേക്ഷ 25 വരെ



കോട്ടയം > സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളജുകളിലെ സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ള്യു), ജേര്‍ണലിസം (എംസിജെ), എംഎസ്സി ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ എന്നീ പ്രോഗ്രാമുകളിലേക്കും, ആനിമേഷന്‍, സിനിമ ആന്‍ഡ്് ടെലിവിഷന്‍, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ എന്നീ എം എ പ്രോഗ്രാമുകളിലേക്കും ബാച്ചിലര്‍ ഓഫ് ലൈബ്രറി സയന്‍സ് പ്രോഗ്രാമിലേക്കും പ്രവേശനം ഇക്കൊല്ലം മുതല്‍ സര്‍വകലാശാല കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് നടത്തുന്നത്. എംഎസ്സി ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളിലേക്കും പ്രവേശനപ്പരീക്ഷയിലെ മാര്‍ക്കിന്റെയും ബോണസ് പോയിന്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എംഎസ്സി ടെക്സ്റ്റൈല്‍സ് ആന്റ് ഫാഷന്‍ പ്രോഗ്രാമിലെ പ്രവേശനം പ്രവേശനപ്പരീക്ഷയുടെയും യോഗ്യാതാപരീക്ഷയുടെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും. വിശദമായ നോട്ടിഫിക്കേഷനും കോളജുകളുടെയും കോഴ്സുകളുടെയും വിവരങ്ങളും, അപേക്ഷാ ഫാറത്തിന്റെ മാതൃകയും ഫീസടയ്ക്കുന്നതിനുള്ള ചെലാനും സര്‍വ്വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍  25ന് മുന്‍പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ (അക്കാദമിക് –1), മഹാത്മാ ഗാന്ധി സര്‍വ്വകലാശാല, പ്രിയദര്‍ശിനി ഹില്‍സ്. പി.ഒ, കോട്ടയം 686560 എന്ന വിലാസത്തില്‍  ലഭിക്കണം.  Read on deshabhimani.com

Related News