മെഡി, ഡെന്റല്‍ പിജി, കെ-മാറ്റ്



കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും സീറ്റുകളിലേക്ക് 2017-18  വര്‍ഷത്തെ കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനും രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനുമുള്ള അവസാന തീയതി മാര്‍ച്ച് 15. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിനായുള്ള കെമാറ്റ് പ്രവേശന പരീക്ഷയ്ക്ക്  kmatkerala.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മാര്‍ച്ച് 18വരെ അപേക്ഷിക്കാം മിനറല്‍ സയന്‍സ്/ടെക്നോളജി വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ പ്രമുഖസ്ഥാപനമായ ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സ് സര്‍വകലാശാലയില്‍ വിവിധ എംഎസ്സി ടെക്നോളജി കോഴ്സ് പ്രവേശനത്തിന് http://ism2017.eadmissions.net എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 11വരെ അപേക്ഷിക്കാം. കേരള സര്‍വകലാശാല കാര്യവട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ കേരളയില്‍ സിഎസ്എസിന്റെ കീഴിലുള്ള എംബിഎ (ജനറല്‍), എംബിഎ (ടൂറിസം), യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (യുഐഎം) എംബിഎ (ഫുള്‍ടൈം) കോഴ്സുകള്‍ക്ക് (2017-19) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 30ന് വൈകിട്ട് അഞ്ചുവരെ. www.admissions.keralauniverstiy.ac.in കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്ക് www.deshabhimani.com/education       Read on deshabhimani.com

Related News