ബയോടെക്നോളജി പ്രവേശനപരീക്ഷ മെയ് 19ന്



കലിക്കറ്റ് സര്‍വകലാശാല ബയോടെക്നോളജി വിഭാഗത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ബയോടെക്നോളജിയില്‍ എംഎസ്സി, എംടെക് പ്രവേശനത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന സംയുക്ത ബയോടെക്നോളജി പ്രവേശനപരീക്ഷ മെയ് 19ന് നടത്തും. ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയാണ് ദേശീയതലത്തിലുള്ള ഈ പ്രവേശനപരീക്ഷ നടത്തുന്നത്.   എംഎസ്സി ബയോടെക്നോളജി/എംഎസ്സി അഗ്രികള്‍ച്ചര്‍  ബയോടെക്നോളജി/എംവിഎസ്സി ബയോടെക്നോളജി/എംടെക് ബയോടെക്നോളജി കോഴ്സുകളില്‍ പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.    കലിക്കറ്റ് സര്‍വകലാശാല, ദില്ലി ജെഎന്‍യു ഉള്‍പ്പെടെ 31 സര്‍വകലാശാലകളില്‍ എംഎസ്സി ബയോടെക്നോളജി കോഴ്സിനുള്ള യോഗ്യത: ബയോളജിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഫാര്‍മസി, അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ഫിഷറീസ് സയന്‍സ്, എന്‍ജിനിയറിങ്, ടെക്നോളജി, മെഡിസിന്‍, ഡെന്റിസ്ട്രി എന്നീ വിഷയങ്ങളിലേതിലെങ്കിലും കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. www.jnu.ac.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 21വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News